കണ്ണൂർ :
പാപ്പിനിശ്ശേരി ഗവ. മാപ്പിള എൽ.പി.സ്കൂൾ പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ അഭിനയിച്ച ഹ്രസ്വചിത്രം
– ദേശാടനപ്പക്ഷികൾ – പ്രദർശിപ്പിക്കും.
10 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ ഹ്രസ്വ ചിത്രപ്രദർശനം നടക്കും. കേരള ചലച്ചിത്ര അക്കാദമി ടൂറിങ്ങ് ടാക്കീസിൻ്റെ സഹകരണത്തോടെയാണ് ഹ്രസ്വ ചിത്ര പ്രദർശനപരിപാടി നടക്കുന്നത്.