പാട്യം മുതിയങ്ങ വയലിൽ കാട്ടുപന്നിയുടെ അക്രമത്തിൽ വയോധികന് ദാരുണാന്ത്യം. മൊകേരി വള്ള്യായിലെ എ.കെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു അപകടം. ഞായാറാഴ ച രാവിലെ 9 മണിയോടെയാണ് സംഭവം.നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ കാണുന്നതും പന്നി കുത്തി പരിക്കേൽപ്പിക്കുന്നതാണ്. രക്തത്തിൽ കുളിച്ച ശ്രീധരനെ ഉടനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയാണുണ്ടായത്. ഇൻക്വസ്റ്റിന് ശേഷം മൃതദ്ദേഹം പരിയാരം മെഡിക്ക ൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി.
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുന്നതിനിടയിൽ
പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം കഴിഞ്ഞ് വരികയായിരുന്ന ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചത്. 10 മിനുട്ടോളം പ്രതിഷേധിച്ചു.
കാട്ടുപന്നിയെ കൊലപ്പെടുത്താൻ ലൈസൻസ് അനുവദിക്കാമെന്ന് D F O ഡി എഫ് ഒ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പാനുർ പൊലീസ് ഇൻസ് പെക്ടർ അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. കെ.പി. സാജു , ഹരിദാസ് മൊകേരി, രാഹുൽ ചെറുവാഞ്ചേരി, തേജസ് മുകുന്ദ്, കെ. ലോഹിതാക്ഷൻ, പി.പി. പ്രജീഷ്, കോച്ചുകുമാരൻ, നിമിഷ വിപിൻദാസ്, വിപിൻ ദാസ്, ജഗദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക്. വീട്ടുവളപ്പിൽ
ഭാര്യ: ലീല. മക്കൾ: വിപിൻ, വിപുഷ മരുമക്കൾ: ശ്രുതി,ശരത് ചന്ദ്രൻ
സഹോദരങ്ങൾ: കുമാരൻ, ജാനകി, നളിനി, പരേതനായ രാഘവൻ