Latest News From Kannur

ലോകമാതൃഭാഷാദിനാചരണം പള്ളൂർ വി.എൻ. പി. ജി. എച്ച്. എസ്. എസ് -ൽ

0

മാഹി : മലയാള അക്ഷര അച്ചടിയുടെ 200-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ വൈവിധ്യമാർന്ന മാതൃഭാഷാ ദിനപരിപാടികൾ നടത്തി. കുട്ടികൾ തയ്യാറാക്കിയ അക്ഷരപ്പക്ഷികൾ, 200 വർഷത്തെ സഞ്ചാരം നടത്തിയതിന്റെ പ്രതീകമായി അച്ചടി അക്ഷരവണ്ടി, അക്ഷരപ്പൂമരം, മാതൃഭാഷാ ദിന പോസ്റ്ററുകൾ, അക്ഷരക്കളികൾ, ഭാഷാകേളി, പദ, ചിഹ്ന ചക്രങ്ങൾ എന്നിവ തയ്യാറാക്കി. എം ടി. അനുസ്മരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വളരുന്ന റഫറൻസ് ആൽബം പ്രകാശനം ചെയ്‌തു. കൈരളി ചാനലിൽ മാമ്പഴം പരിപാടിയിൽ കവിതാലാപനം നടത്തുന്ന ശാരി സജീന്ദ്രൻ പ്രകാശനം നിവ്വഹിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ്‌ – ലളിത.സി, മലയാളം അധ്യാപിക സിന്ധു.ജി എന്നിവർ ഏറ്റുവാങ്ങി. സീഡ് അംഗങ്ങൾ തയ്യാറാക്കിയ അക്ഷരപ്പക്ഷികൾ, അക്ഷരവണ്ടി അക്ഷരപ്പൂമരം എന്നിവയും ഒ. എൻ. വി. കുറുപ്പിന്റെ എന്റെ മലയാളം എന്ന കവിത ശിവാനി. എസ്. ആലപിച്ചു. വേദിക.സി, മാതൃഭാഷാ ദിന പ്രഭാഷണം നടത്തി. സീഡ് റിപ്പോർട്ടർ -സാൻവിയ.എം മാതൃഭാഷാ ദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ഭാഷാകേളികൾ നടത്തി. കഴിഞ്ഞ 14 വർഷമായി മാഹി മേഖലാ സീഡ് -ന് എല്ലാസഹായ സഹകരണങ്ങളും നൽകുന്ന മാഹി കൃഷി വകുപ്പ്, സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വി.എൻ. പി. ജി. എച്ച്. എസ്. എസ് ൽ വച്ച് നടത്തുന്ന പുഷ്പ,ഫല സസ്യ പ്രദശനത്തിലെ വിശിഷ്‌ടാതിഥികളായ, മാഹി എം.എൽ. എ, കലക്ട‌ർ, കൃഷിവകുപ്പ് ഓഫീസർ, മാഹി മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ മറ്റു വിശിഷ്‌ടാതിഥികൾ എന്നിവർക്ക് സീഡ് അംഗങ്ങൾ നിർമ്മിച്ച പ്രകൃതിസൗഹൃദ ഉല്പന്നങ്ങളായ, വിത്തു പന, സ്ക്രീൻ പ്രിന്റ് ചെയ്ത തുണി സഞ്ചി, പേപ്പർ ബാഗ്, ഓഫീസ് ഫയൽ, കാർഡ്ബോർഡ് ഫയൽ, സ്വദേശി സോപ്പ്, പച്ചക്കറി വിത്ത് പാക്കറ്റ് എന്നിവയടങ്ങുന്ന പ്രകൃതി സൗഹൃദ കിറ്റ് നൽകുകയും ചെയ്‌തു. സീഡ്‌ പോലീസ് അംഗങ്ങൾ,സീഡ്റിപ്പോർട്ടർ, സീഡിന്റെ വിവിധ ക്ലബ്ബുകളുടെ ലീഡർമാർ എന്നിവർ പങ്കെടുത്തു സീഡ് കോ -ഓർഡിനേറ്റർ സ്നേഹപ്രഭ.കെ.കെ, പ്രസീന വി., സ്വപ്‌ന കെ.എം, സജീന്ദ്രൻ .സി എന്നിവർ നേതൃത്വം നൽകി.

 

Leave A Reply

Your email address will not be published.