ന്യൂമാഹി: പെരിങ്ങാടി – മങ്ങാട് വാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര കാരണവർ വി. കെ. ഭാസ്കരൻ കാർമികത്വം വഹിച്ചു. 24 ന് ഉച്ചയ്ക്ക് പ്രസാദ സദ്യ, വൈകിട്ട് നാലിന് തിരുവുടയാട എഴുന്നള്ളത്ത്, അഞ്ചിന് തിരുവായുധം എഴുന്നള്ളത്ത്, 6.30 ന് പഞ്ച ദേശങ്ങളിൽ നിന്നുള്ള താലപ്പൊലി കാഴ്ച വരവുകൾ. 25 ന് തിറയുത്സവം, കലശം തേടൽ, അമൃതകലശം വരവ്, വിവിധ തെയ്യങ്ങളുടെ തിറയാട്ടം, മുടിയേറ്റ്, തേങ്ങയേറ്, തീരുമുടിയേറ്റ് എന്നിവയും ഉണ്ടാവും