ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള 1.40 കോടി രൂപയുടെ റോഡ് പ്രവൃത്തി മാർച്ചിൽ പൂർത്തിയാക്കും. ചില റോഡുകളുടെ പ്രവൃത്തികൾ ഇതിനകം തുടങ്ങി. 27 റോഡുകളുടെ പ്രവൃത്തിയാണ് നടക്കുന്നത്.
കിളിയൻ കൊട്ടാരത്ത് താഴെ കല്ലായി റോഡ് മെയിന്റനൻസ് (396000 രൂപ), പുതിയ റോഡ് മെയിന്റനൻസ് (640000 രൂപ),
പുളിയുള്ളതിൽ പീടിക മാങ്ങോട്ട് കാവ് പനച്ചുള്ളതിൽ ട്രാൻസ്ഫോർമർ റോഡ് മെയിന്റനൻസ് രണ്ടാം ഭാഗം (6,76,000 രൂപ), പരിമഠം പമ്പ് ഹൗസ് റോഡ് മെയിന്റനൻസ് (6,50,000 രൂപ), കോമത്ത് പീടിക ഈച്ചി റോഡ്, കല്ലായി അങ്ങാടി പെരുമുണ്ടേരി റോഡ് (8,50,000 രൂപ), ഹാജിയാർകണ്ടി തൊടുവയൽ റോഡ് മെയിന്റനൻസ് (3,00,000 രൂപ), മാതൃക ബീച്ച് റോഡ് മെയിന്റനൻസ് (6,25,000 രൂപ),
വേലയുധൻ മൊട്ട പുള്ളിയുള്ളതിൽ റോഡ് പുനരുദ്ധാരണം (4,00,000 രൂപ),
കിളച്ചപറമ്പത് സലഫി മദ്രസ റോഡ് നവീകരണം (2,25,000 രൂപ), കരിക്കുന്നു കുഞ്ഞിപ്പാറാൽ കരിയിൽ പായറ്റ റോഡ് റീ ടാറിംഗ് (6,02,000 രൂപ),
എൻ.പി.ആർ നിവാസ് മുതൽ നൂപുരം വീട് റോഡ് നവീകരണം
(2,55,000 രൂപ), വരപ്രത്ത് കാവ് ഫുട്‌പാത്ത് ഇന്റർ ലോക്കിംഗ് (555,000 രൂപ),എൻ.എച്ച്. രചന ഫുട്പാത്ത് ഇന്റർലോക്കിംഗ് (3,00,000 രൂപ), പുഴക്കര കുനിയിൽ എം. എം.എച്ച് എസ്.എസ്. ഫുട്‌പാത്ത് (3,95,000 രൂപ), ചൈതന്യ വീട് മുതൽ പാർവതി വീട് ഫുട്‌പാത്ത് ഇന്റർ ലോക്കിംഗ് (1,51,000 രൂപ), എൻ.എച്ച്. അഴീക്കൽ മഠം ഫുട്‌പാത്ത് ഇന്റർ ലോക്കിംഗ് (2,00,000 രൂപ), കരിക്കാട്ട് റോഡ് നവീകരണം (3, 40,000), അരയരക്കണ്ടി റിഫ ഫുട്‌പാത്ത് ഇന്റർലോക്കിംഗ് (348,000 രൂപ),
ഉപാസന റോഡിൽ അരവിന്ദം വീട് മുതൽ വിനയിൽ വീട് വരെ (2,50,000 രൂപ), കുറ്റിക്കുന്ന് റോഡ് ഇൻ്റർലോക്ക് (4,52,000 രൂപ),
മണിയൂർ താഴെ വയൽ റോഡ് പുനരുദ്ധാരണം (655,000 രൂപ),
കരിയാണ്ടിയിൽ ഫൂട്ട് പാത്ത് കോൺക്രീറ്റ് (368,000 രൂപ)
ബിൻഡിന്റെവിട റോഡ് കോൺ ക്രീറ്റ് (4,81,000 രൂപ),
അൽ ഫല-ചൊക്ലി റോഡ് നവീകരണം (4,51,000 രൂപ),
പെരുമുണ്ടേരി എസ്.എൻ മഠം റോഡ് നവീകരണം (7,47,200 രൂപ), ചവോക്കുന്നു വാട്ടർ ടാങ്ക് റോഡ് കോൺക്രീറ്റ് (5,96,000 രൂപ). ഇതിന് പുറമെസംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള 1.15 കോടി രൂപയുടെ ആറ് റോഡുകളുടെ പ്രവൃത്തിയും ഉടനെ നടക്കും.