കടവത്തൂർ : ആകാശ സ്വപ്നങ്ങളെ സാക്ഷാത്കരിച്ച് കടവത്തൂർ മുണ്ടത്തോടിൽ നിന്നും ഒരു യുവ പൈലറ്റ്. കൊറ്റോൾ അബൂബക്കർ ആയിശ ദമ്പതികളുടെ മകൻ ശംസുദ്ധീന്റെ മകൾ ഷാന ഷെറിൻ ആണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. കുയ്തേരി സ്വദേശി തയ്യുള്ളതിൽ സൂപ്പി സാറ ദമ്പതികളുടെ മകൾ റസീനയാണ് മാതാവ്.
ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പാറക്കടവിൽ 6ാം ക്ലാസ്സ് വരെ പഠനം നടത്തിയ ഷാന ഷെറിൻ കുടുംബവുമൊത്ത് പ്രവാസിയായ തന്റെ പിതാവിന്റെ അടുക്കലേക്ക് അബുദാബിയിലേക്ക് കുടിയേറി.
അബുദബി ദ മോഡൽ സ്കൂളിൽ തുടർപടനവും പിന്നീട് ഷാർജ എയർ അറേബ്യയുടെ കീഴിലുള്ള ടി3 അക്കാഡമിയിൽ നിന്നും തന്റെ വിജയ പറക്കൽ നടത്തി A T P L ലൈസൻസ് കരസ്ഥമാക്കുകയും ചെയ്തു.
കുഞ്ഞുനാളിലേ ഉള്ള തന്റെ സ്വപ്നം യാഥാർത്ഥ്യമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഷാനയും കുടുംബവും.