പാനൂർ : ഭൂനികുതി വർധനവിനെതിരെ പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മേലെ ചമ്പാട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് കെ.പി. ഭാർഗവൻ അധ്യക്ഷനായി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ശശിധരൻ, ബ്ലോക്ക് ട്രഷറർ ടി.പി പ്രേമനാഥൻ, വി.പി മോഹനൻ, രാജീവൻ എന്നിവർ സംസാരിച്ചു. എം.കെ പ്രേമൻ സ്വാഗതവും, കെ. പവിത്രൻ നന്ദിയും പറഞ്ഞു.