Latest News From Kannur

സ്നേഹോത്സവം 25 സംഘാടക സമിതി രൂപീകരിച്ചു

0

മമ്പറം : പറമ്പായി ഗാന്ധിസ്മാരക വിജ്ഞാന കേന്ദ്രത്തിൻ്റെ 58ാം വാർഷിക ആഘോഷം – സ്നേഹോത്സവം – 25-വിജയത്തിനായ് സംഘാടക സമിതി യോഗം വായനശാലയിൽ വച്ച് നടന്നു. ഏപ്രിൽ അവസാന വാരത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി സാംസ്ക്കാരിക സമ്മേളനം, മെഗാ സ്റ്റേജ് ഷോ എന്നിവ നടത്താൻ തീരുമാനമായി. പരിപാടികളുടെ സുഗമമായ നടപ്പിനു വേണ്ടി പി.കെ ഇന്ദിര, പി.പി. കൃഷ്ണൻ, അഡ്വ. ഇ. രാഘവൻ, ടി.ഗംഗാധരൻ മാസ്റ്റർ എന്നിവരെ രക്ഷാധികാരികളായും പാലക്കണ്ടി പുരുഷോത്തമൻ (ചെയർമാൻ),
റനിഷ മനോജ് (വൈസ് ചെയർമാൻ) കെ.കെ. പ്രസാദ് (കൺവീനർ), സുസ്മിത്ത് ടി .(ജോ. കൺവീനർ), എ .ജീഷ് (ട്രഷറർ) എന്നിവ ഭാരവാഹികളായി കമ്മിറ്റി തിരഞ്ഞെടുത്തു. പരിപാടികളുടെ ജനറൽ കോ .ഓർഡിനേറ്ററായി പി.കെ. ലിജീഷിനെയും വിവിധ സബ്ബ് കമ്മറ്റി ഭാരവാഹികളായി നൗഷാദ് ചേരിക്കൽ ( ഫിനാൻസ്), മനോജ് ആളാങ്കോട്ട്, അഭിജിത്ത് മാണിയത്ത്, മനോജ് പൊമ്മുണ്ട, വി.കെ. പത്മനാഭൻ, സന്തോഷ് കുമാർ. വി.കെ.വിനേശൻ, താറ്റ്യോട്ട് രവീന്ദ്രൻ, എന്നിവരെയും ചുമതലപ്പെടുത്തി.

സാമ്പത്തിക സമാഹരണത്തിന് വേണ്ടി ആദ്യഘട്ടത്തിൽ പ്രഥമൻ ചലഞ്ച് ഫിബ്രുവരി 27 വ്യാഴാഴ്ച നടത്താനും ലിറ്ററിന് 200 രൂപ നിരക്കിൽ വിതരണം ചെയ്യാനും തീരുമാനിച്ചു.

Leave A Reply

Your email address will not be published.