Latest News From Kannur

സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി ; പുസ്തക പ്രകാശനം 20 ന് 4 മണിക്ക്

0

തലശേരി : കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന, – സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി – പുസ്തകത്തിൻ്റെ പ്രകാശനം 20 ന് വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടക്കും. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ്ങ് എംഡിയും രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായ കെ. സൈനുൽ ആബിദിനെ കുറിച്ച് വ്യത്യസ്ത രംഗങ്ങളിലെ പ്രമുഖർ എഴുതിയ അനുഭവക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമാവുകയാണ്. നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പ്രകാശന പരിപാടി ഉദ്ഘാട നം ചെയ്യും. മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുസ്തകം ഏറ്റുവാങ്ങും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശിഷ്ടാതിഥി ആയി ചടങ്ങിൽ പങ്കെടുക്കും.
കെ. സുധാകരൻ എം. പി, ഇ.ടി. മുഹമ്മദ് ബഷീർ, എം. ടി. അബ്ദുള്ള മുസലിയാർ , പി.കെ.കൃഷ്ണദാസ്, അഡ്വ.ഹാരിസ് ബീരാൻ, ഇ.പി. ജയരാജൻ, പ്രൊ. ഗീത കുമാരി ,
ഉണ്ണി ബാലകൃഷ്ണൻ, സി. എൻ. ചന്ദ്രൻ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, എം.കെ. രാഘവൻ എം. പി, എം.കെ.മുനീർ എംഎൽഎ, കെ. പി. എ. മജീദ് എംഎൽഎ , കെ.പി. മോഹനൻ എം എൽ എ, തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. അഡ്വ. കെ എ ലത്തീഫ് സ്വാഗതവും കൈരളി ബുക്സ് എം. ഡി ഒ. അശോക് കുമാർ നന്ദിയും പറയും.
കാര്യപരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ അഡ്വ. കെ.എ. ലത്തീഫ്, കെ.കെ. സജീവ് കുമാർ, പോക്കർ കക്കാട്, കെ.വി. റംല ടീച്ചർ, ടി.എച്ച്. അസ്ലം, കെ.പി. ഷീജിത്ത്, ഒ.അശോക് കുമാർ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.