Latest News From Kannur

സദു അലിയൂർ അനുസ്മരണവും ബാലചിത്രകലാ ക്യാമ്പും നടത്തി

0

അഴിയൂർ : അഴിയൂർ ബ്ലോക്ക് ജവഹർ ബാൽ മഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ചിത്രകാരൻ സദു അലിയൂർ അനുസ്മരണവും ബാലചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചു.

വടകരചോമ്പാല കാപ്പുഴക്കൽ തീരത്തെ ചിത്രഗ്രാമത്തിൽ നടന്ന ക്യാമ്പിൽ വടകര താലൂക്കിൽ നിന്നുള്ള 95 കുട്ടികൾ പങ്കെടുത്തു. കേരള ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ഉൽഘാടനം ചെയ്തു.

ജവഹർ ബാൽ മഞ്ച് അഴിയൂർ ബ്ലോക്ക് ചെയർമാൻ ടി.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ചിത്രകാരൻ പ്രജീഷ് പേരാമ്പ്ര സദു അലിയൂർ അനുസ്‌മരണവും ആർട്ടിസ്റ്റ് സുരേഷ് എസ്.ആർ.എസ് ജലച്ചായ ചിത്രകലാ ഡമോൺസ്ട്രേഷനും നടത്തി. ജവഹർ ബാൽ മഞ്ച് ജില്ലാ പ്രസിഡണ്ട് സരിഷ്ണവി വി.എം സംസ്‌കാര സാഹിതി സംസ്ഥാന ജന. സെക്രട്ടറി സുനിൽ മടപ്പള്ളി, അഴിയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ, ജവഹർ ബാൽ മഞ്ച് അഴിയൂർ ബ്ലോക്ക് ചീഫ് കോ-ഓർഡിനേറ്റർ വി.കെ. അനിൽകുമാർ, അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ, ചിത്രകാരൻ ജഗദീഷ് പാലയാട്, പി. ബാബുരാജ്, കെ.പി.രവീന്ദ്രൻ, റംല ടീച്ചർ, അഡ്വ. എ.എം സന്തോഷ്, ജയരാജൻ മാസ്റ്റർ, ശ്രീജേഷ് പി.വി, ജവഹർ ബാൽ മഞ്ച് ഭാരവാഹികളായ സായി ചേതൻ ലാൽ വി.കെ.എ, ദക്ഷ.ആർ.എസ് എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ജലച്ചായ ചിത്രങ്ങൾ വരച്ചു. ചിത്രകാരൻ രമേശ് രഞ്ജനം രേഖാചിത്രങ്ങൾ വരച്ച് ക്ലാസ് നയിച്ചു. സജീവൻ ചെമ്മരത്തൂർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി സുനിൽ മടപ്പള്ളി ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കവിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.കെ.കോയ മാസ്റ്റർ, കെ.പി. വിജയൻ, കളത്തിൽ അശോകൻ, പുരുഷോത്തമൻ, ശാലിനി.സി.എച്ച്, സുരേന്ദ്രൻ പറമ്പത്ത്, രഞ്ജിത്ത്.കെ.വി, ജവഹർ ബാൽ മഞ്ച് ഭാരവാഹികളായ നേഹ ഫാത്തിമ, സിയ ഫാത്തിമ എന്നിവർ സംസാരിച്ചു.

പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിറ്റുകളും മെമന്റോയും,

ബാലസാഹിത്യ പുസ്തകങ്ങളും വിതരണം ചെയ്തു.

Leave A Reply

Your email address will not be published.