പുല്ലൂക്കര : മുക്കിൽ പീടിക -കീഴ്മാടം റോഡിൽ കുനിയിൽ പീടികയ്ക്ക് സമീപം പോറോൾ കുനിയിൽ (കറാച്ചി കുനി)മറിയത്തിൻ്റെ വീടിൻ്റെ മുന്നിലുള്ള ഓടയിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. മാലിന്യം കാരണം പ്രദേശവാസികൾ ദുർഗന്ധത്താൻ ബുദ്ധിമുട്ടുകയാണ്. ഇന്നലെ അർദ്ധരാത്രിയിലാണ് വണ്ടിയിൽ കൊണ്ടുവന്ന് മാലിന്യം ഓടയിൽ ഒഴുക്കിയതെന്ന് കരുതുന്നു. നൂറ് മീറ്ററോളം ഒഴുകിയ കക്കൂസ് മാലിന്യം കാരണം പരിസരത്തെ വീട്ടുകാരും കാൽനടയാത്രക്കാരും ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. പാനൂർ നഗരസഭ അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മാലിന്യം തള്ളിയവരെക്കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. കടുത്ത ആരോഗ്യ- പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.