മാഹി : മാഹി കോ – ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ(MCCHE&T) ഇൻസ്റ്റിറ്റ്യൂട്ട് ഇന്നോവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി ഇന്നോവേഷൻ ദിനാഘോഷം സംഘടിപ്പിച്ചു. മനുഷ്യൻ്റെ സുഗമമായ ഭാവിക്ക് ഇണങ്ങും വിധം കുട്ടികളിലെ സാങ്കേതിക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, അവയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി പ്രധാനമായും സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(AI) സഹായത്തോടെ മാനുഷിക വികാരങ്ങൾ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന റോബോട്ട് വികസിപ്പിച്ചെടുത്ത Mr.സരൺ ലാൽ എന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ അനുമോദിക്കുക എന്ന ഉദ്ദേശത്തിൽ ഊന്നിയുള്ളതായിരുന്നു.
പരിപാടി Mr. രജീഷ് ടി. വി. (സ്റ്റാഫ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൊഫസർ പി.ജി.ഡിപ്പാർട്ട് മെൻ്റ് ഓഫ് കൊമേഴ്സ് ) നടത്തിയ സ്വാഗതഭാഷണത്തോടെ ആരംഭിച്ചു. തുടർന്ന് ഡോ. കെ.വി. ദീപ്‌തി (വൈസ് പ്രിൻസിപ്പൽ, MCCHE&T)അധ്യക്ഷ സ്ഥാനം നിർവഹിച്ചു. അവർ സ്ഥാപനത്തിൻ്റെ നവീകരണ ശ്രമങ്ങളും പഠന രീതികളും പങ്കുവച്ചു.
ഉദ്ഘാടന ഭാഷണം ഡോ.ലക്ഷ്മി ദേവി സി.ജി.(പ്രിൻസിപ്പൽ, MCCHE&T) നിർവഹിച്ചു. ഭാവിയെ രൂപപ്പെടുത്തുന്നതിൽ സാങ്കേതിക വിദ്യയുടെ പങ്കിനെ അത് വ്യക്തമാക്കി.
മുഖ്യാതിഥി ആയ Mr. സരൺ ലാൽ (റൊബോട്ടിക് ഡിസൈനർ) വിദ്യാർത്ഥികൾക്ക് റൊബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ലോകത്തെക്കുറിച്ച് പ്രചോദനപരമായ വിവരങ്ങൾ പങ്കുവച്ചു.
MCCIT പ്രസിഡന്റ് ശ്രീ. സജിത് നാരായണൻ പരിപാടിയിൽ സന്നിഹിതനാവുകയും മുഖ്യാതിഥിയുമായി സംവദിക്കുകയും പ്രോൽസാഹനങ്ങൾ നൽകുകയും ചെയ്തു. ശ്രീമതി. ശ്രീഷ എം. ടി. കെ. (മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അധ്യക്ഷ) നന്ദി പ്രഭാഷണം നടത്തി.
ഇന്നോവേഷൻ ദിനാഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറ്റവും പുതിയ സാങ്കേതിക പ്രവണതകൾ അന്വേഷിക്കാനും, ഭാവിയിലേക്ക് തയ്യാറെടുപ്പുകൾ നടത്തുവാനുമുള്ള ഒരു മികച്ച വേദിയായി.