പാനൂർ: കരിയാട് സബർമതി സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിൽ ചേർന്ന സംഘാടക സമതി യോഗം എഴുത്തുകാരനും നോവലിസ്റ്റുമായ കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.പാനൂർ നഗരസഭ ചെയർമാൻ മുഖ്യരക്ഷാധികാരിയും, സി.കെ. രവിശങ്കർ (ചെയർമാൻ) ടി എച്ച്. നാരായണൻ (ജന: കൺവീനർ) എം.ടി. അരവിന്ദൻ (ട്രഷറർ) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഘാടക സമിതി യോഗത്തിൽ കെ.കെ.ഭരതൻ മാസ്റ്റർ, ശോഭ കുന്നുള്ളതിൽ, കെ.അശോകൻ, നാസർ വെങ്ങളത്തിൽ, രാജൻ ശബരി, സി.കെ. രവിശങ്കർ, കെ.സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു.
സബർമതി സാംസ്കാരിക വേദി പ്രസിഡണ്ട് ടി.എച്ച്. നാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി. രാജൻ സ്വാഗതവും, എം.ടി. അരവിന്ദൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.