പാനൂർ: പ്രശസ്ത അറബിക് കവിയും പണ്ഡിതനും കടവത്തൂർ എൻ.ഐ.എ.കോളേജ് മാനേജരുമായിരുന്ന എൻ.കെ.അഹ്‌മദ് മൗലവിയുടെ സ്മരണാർത്ഥം എൻ.ഐ.എ കോളേജിൽ വെച്ച് നടത്തിയ ഇന്റർ കോളേജിയേറ്റ് അറബിക് കവിതാലാപന മത്സരത്തിൽ കടവത്തൂർ എൻ.ഐ.എ കോളേജ് വിദ്യാർത്ഥിനി ജുമൈല മുഹമ്മദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കേരള യൂനിവേഴ്സിറ്റി വിദ്യാർത്ഥിനി അർഷിദ ബഷീർ രണ്ടാം സ്ഥാനവും നാദാപുരം അൽ ഫുർഖാൻ കോളേജിലെ സബാഹ ബഷീർ മൂന്നാം സ്ഥാനവും നേടി.
പ്രമുഖ മാപ്പിളപ്പാട്ട്.,അറബിക് ഗാന-കവിതാ രചയിതാവും മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി മെമ്പറുമായ മൊയ്തു മാസ്റ്റർ വാണിമേൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.ഐ.എ.കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.കെ.പി.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ, സെക്രട്ടറി സി.എച്ച്. ഇസ്മായിൽ ഫാറൂഖി, സി.കെ.അബൂബക്കർ ഫാറൂഖി, എൻ.കെ.സാലിം മദനി, എടപ്പാറ അബ്ദുസ്സമദ്, പ്രൊഫ.ബഷീർ എടക്കോത്ത്, കാട്ടിൽ മഹറൂഫ് ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രൊഫ. എൻ.പി അബ്ദു ശുക്കൂർ സ്വലാഹി സ്വാഗതവും ഡോ:അഫ്സൽ അഹമ്മദ് കിഴക്കയിൽ നന്ദിയും പറഞ്ഞു. മത്സര വിജയികൾക്കുള്ള കേഷ് അവാർഡുകൾ വിധികർത്താക്കളും ഗാനരചയിതാക്കളുമായ മൊയ്തു മാസ്റ്റർ വാണിമേൽ, ഷറഫുദ്ധീൻ ഫാറൂഖി, മുഹമ്മദ് അൻസാരി എന്നിവർ വിതരണം ചെയ്തു. അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എൻ.ഐ.എ കോളേജ് അദ്ധ്യാപകൻ ഡോ.അൻവർ ഫാറൂഖിയെ ചടങ്ങിൽ ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.