Latest News From Kannur

എ. സി. വാസുവിനെ അനുസ്മരിച്ചു.

0

മാഹി: സാമൂഹ്യ പ്രവർത്തകനും പള്ളൂർ എട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന എ.സി. വാസുവിൻ്റെ നാലാം ചരമവാർഷികം പരേതൻ അന്ത്യവിശ്രമം കൊള്ളുന്ന സ്വവസതിയിൽ വെച്ച് കോൺഗ്രസ്സ് പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് അനുസ്മരിച്ചു. പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മ‌രണ യോഗം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. മോഹനൻ ഉദ്ഘാടനം ചെയ്‌തു. പി. പി. വിനോദൻ, സത്യൻ കോളോത്ത്, കെ.ഹരിന്ദ്രൻ, പി.എം.ശ്രീജേഷ്, വി. ടി. ഷംസുദിൻ, ജിജേഷ് ചമേരി, കെ. വി. സന്ദിവ്, സംസാരിച്ചു കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു സജിവൻ മണ്ടപറമ്പ് സ്വാഗതവും, ഉത്തമ്മൻ തിട്ടയിൽ നന്ദിയും പറഞ്ഞു. പിടിക കണ്ടി ജനാർദനൻ, കെ.വി പ്രകാശൻ,ഹാസ്സൻ മമ്മു എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.