Latest News From Kannur

പുതിയ എഴുത്തുകാർക്ക് ഏകദിന ചെറുകഥാ ക്യാമ്പ് 27ന്

0

മയ്യഴി : എഴുത്തുകാരനായ വി.ആർ. സുധീഷിൻ്റെ എഴുത്തുജീവിതത്തിൻ്റെ അമ്പതാം വാർഷിക ആഘോഷ ആദര സമർപ്പണത്തിൻ്റെ ഭാഗമായി , ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി ചെറുകഥാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 27 ന് നടക്കുന്ന ക്യാമ്പിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാർ ക്ലാസുകൾ നയിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിന് നിശ്ചിത പ്രായപരിധിയോ, റജിസ്ട്രേഷൻ ഫീസോ ഇല്ല. ന്യൂമാഹി എം. മുകുന്ദൻ പാർക്കിൽ 27 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മയ്യഴിയുടെ ഇതിഹാസകാരനായ എം. മുകുന്ദൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്യാമ്പ് ഡയറക്ടർ ഉത്തമരാജ് മാഹിയുമായി ബന്ധപ്പെടണം. പേര് റജിസ്റ്റർ ചെയ്യാൻ ഫോൺ: 9446264177.

Leave A Reply

Your email address will not be published.