പാനൂർ : കൂറ്റേരി മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഫെബ്രുവരി 13 മുതൽ 16 വരെ നടക്കും. 13 ന് രാത്രി 8.50 നും 9.15 നുമിടയിൽ കൊടിയേറ്റം നടക്കും.
14 , 15 , 16 ദിവസങ്ങളിൽ നരമ്പിൽ ഭഗവതി , കണ്ണങ്ങാട്ട് ഭഗവതി , പുലിയൂട്ട് കാളി , വിഷ്ണുമൂർത്തി തിറകളുടെ കെട്ടിയാട്ടം നടക്കും. 16 ന് ഉച്ചക്ക് ഒരു മണിയോടെ ക്ഷേത്രത്തിലെ പ്രധാന ദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുന്നതാണ്. രാത്രി ആറാട്ടോട് കൂടി കൊടിയിറക്കി ഉത്സവം സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്)
Next Post