Latest News From Kannur

നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്)

0

കോഴിക്കോട് : ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, മുക്കാളി . നാദാപുരം റോഡ് , എന്നി റെയിൽവേ സ്റ്റേഷനുക്കളിൽ കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശ്ശൂർ-കണ്ണൂർ, മംഗളുരു-കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത് .യൂത്ത് ഫ്രണ്ട് ജില്ലാ പ്രതിനിസമ്മേളനം ഫെബ്രുവരി എട്ടിന് ശനിയാഴ്ച കാലത്തു 10 ന് പേരാമ്പ്ര ആര്യാ ടൂറിസ്റ്റ് ഹോമിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡണ്ട് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്യും, ജില്ല പ്രസിഡൻ്റ്  ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, സി. വീരാൻകുട്ടി, കെ.പി രാധാകൃഷ്ണൻ , യൂസഫ് പള്ളിയത്ത്, രാജൻ വർക്കി, പ്രദീപ് ചോമ്പാല, മനോജ് ആവള, പി. എ. ബബീഷ് , പി.എം ഷുക്കൂർ, സലീം പുല്ലടി, ചക്രപാണി കുറ്റ്യാടി, എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.