Latest News From Kannur

നോയിഡയില്‍ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി, സന്ദേശം ലഭിച്ചത് ഇ-മെയില്‍ വഴി;

0

ന്യൂഡല്‍ഹി: നോയിഡയിലെ നിരവധി സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ മാതാപിതാക്കളെ സ്‌കൂളുകളിലേക്ക് വിളിക്കുകയും വിദ്യാര്‍ഥികളെ വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2024 ഡിസംബറിന്റെ തുടക്കത്തില്‍, നോയിഡയിലെ സെക്ടര്‍ 126 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോട്ടസ് വാലി ഇന്റര്‍നാഷണല്‍ സ്‌കൂളിനും സമാനമായ നിലയില്‍ സന്ദേശം ലഭിച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ ഇ-മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. ബോംബ് ഉപയോഗിച്ച് സ്‌കൂള്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. രാവിലെ സ്‌കൂളിലെത്തി പ്രിന്‍സിപ്പല്‍ ഇ-മെയില്‍ തുറന്നുനോക്കിയപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്. അന്നും പരിഭ്രാന്തരായ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു. സ്‌കൂളില്‍ ഏകദേശം 2 മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

Leave A Reply

Your email address will not be published.