പാനൂർ : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന പരിചരണ വിഭാഗമായ പൂക്കോയ തങ്ങൾ ഹോസ്പിസ് പാനൂരിൻ്റെ ബഹുമുഖ പദ്ധതിയായി കല്ലിക്കണ്ടി മണി മുട്ടിക്കുന്നിൽ പതിനൊന്ന് ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന പാകഞ്ഞി കുഞ്ഞബ്ദുല്ല ഹാജി മെമ്മോറിയൽ സ്റ്റിംസ് വില്ലേജിൻറെ അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഫണ്ട് സമാഹരണം ലക്ഷ്യമാക്കി നടത്തുന്ന ബിരിയാണി ചലഞ്ച് ഇന്ന് നടക്കും. ഒരു ലക്ഷം ബിരിയാണിയാണ് ഇതിലൂടെ ഇന്ന് കാലത്ത് മുതൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ 4 വർഷമായി പാനൂർ കേന്ദ്രീകരിച്ച് സാന്ത്വന പരിചരണം നടത്തുന്ന പി ടി എച്ചിന്റെ രണ്ടാമത് ബിരിയാണി ചാലഞ്ചാണിത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ വനിതാ ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയാണ് ഇത്തവണയും ബിരിയാണി ചലഞ്ചിന് നേത്യത്വം നൽകുന്നത്. നേരത്തെ വിവിധ ശാഖകൾ മുഖേന ശേഖരിച്ച ഓർഡറുകൾക്കനുസരിച്ചായിരിക്കും ഇന്ന് രാവിലെ മുതൽ ബിരിയാണി വിതരണം ചെയ്യുക.
പതിനായിരം കോഴി, പത്തായിരം കിലോ അരി എന്നിവ ഉപയോഗിച്ച് 400 അടുപ്പുകളിലായാണ് ബിരിയാണി തയ്യാറക്കുന്നത്.
പുലർച്ചെ നാല് മണിയോടെ പാചകം പൂർത്തിയാവും ഏഴ് മണി മുതൽ വിതരണം തുടങ്ങും പകൽ 12 മണിയോടെ വിതരണം പൂർത്തിയാവുമെന്നും
നിരവധി പ്രമുഖർ ബിരിയാണി ചലഞ്ച് നടക്കുന്ന നെച്ചിക്കാട്ടിൽ ഗ്രൗണ്ടിലെത്തി പി ടി എച്ച് – സ്റ്റിംസിന്റെ സാന്ത്വന പരിചരണപ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചതായും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ടും സ്റ്റിംസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദുല്ല, മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് പി.പി.എ.സലാം, ജന.സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ്, ജില്ലാ ലീഗ് സെക്രട്ടറി ടി.പി.മുസ്തഫ, മുൻ പാനൂർ നഗരസഭ ചെയർമാനും സ്റ്റിംസ് സെക്രട്ടറിയുമായ വി.നാസർ മാസ്റ്റർ, പി.ടി.എച്ച്. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.എം.എ.അമീറലി, എം. ടി. കെ. സുലൈഖ, നസീമ ചാമാളിയിൽ, സാജിദ ഇസ്ഹാഖ് എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post