Latest News From Kannur

ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

0

പാനൂർ: മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ശുചിത്വ സന്ദേശ റാലികൾ സംഘടിപ്പിച്ചു. വൈകുന്നേരം നാല് മണിയോടെ കുറിച്ചിയിൽ ടൗണിൽ നിന്നും മങ്ങാട് വേലായുധൻ മൊട്ടയിൽ നിന്നും ആരംഭിച്ച റാലികൾ ന്യൂമാഹി ടൗണിൽ സംഗമിച്ചു. തുടർന്ന് ന്യൂമാഹി ടൗണിൽ നടന്ന പൊതുയോഗം പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികൾ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ബഹുജനങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു, വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സ്റ്റാൻ്റിംഗ് ചെയർപേഴ്സൺമാരായ കെ.എസ്. ഷർമിള, മാണിക്കോത്ത് മഗേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.എ. ലസിത, അസിസ്റ്റൻ്റ് സെക്രട്ടറി എം. അനിൽകുമാർ, മെമ്പർമാരായ ശഹദിയ മധുരിമ, ടി.എ. ഷർമിരാജ്, കെ.പി. രഞ്ജിനി, കെ. ഷീബ, ടി.എച്ച്. അസ്‌ലം, കെ. വത്സല, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.