Latest News From Kannur

കെ.എ.ടി.എഫ് ജില്ലാ സമ്മേളനം സമാപിച്ചു

0

പാനൂർ : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസം സംസ്കരണത്തിന്’ എന്ന പ്രമേയം ഉയർത്തി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ.എം ഷാജി വിശിഷ്ടാതിഥിയായിരുന്നു ജില്ലാ പ്രസിഡൻ്റ് എം.എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പൊട്ടങ്കണ്ടി അബ്ദുള്ള, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി.എ സലാം, പി. കെ. ഇബ്രാഹിം ഹാജി, വി. നാസർ മാസ്റ്റർ, ടി.പി മുസ്തഫ, സി.പി. അബ്ദുൽസലാം, കൂത്തുപറമ്പ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ്, അഷീഖ ജുംന, ആവോലം ബഷീർ, ഫൈസൽ വാണിയൻ, അനസ് കൂട്ടക്കെട്ടിൽ, ആർ അബ്ദുള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി ഷറഫുദ്ദീൻ സ്വാഗതവും, ട്രഷറർ ശിഹാബ് എസ്.എച്ച് നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് കെ.പി നജ്മുദ്ദീൻ അധ്യക്ഷനായിരുന്നു. പി.വി സഹീർ, സി.എം ഫൈസൽ, കെ. അബ്ദുൽഹമീദ് എന്നിവർ സംസാരിച്ചു.

ധൈഷണിക സമ്മേളനം പാനൂർ നഗരസഭ ചെയർമാൻ കെ. പി. ഹാഷിം ഉദ്ഘാടനം ചെയ്തു. കെ. കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സി. കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. മൻസൂർ മാടമ്പാട്ട് പ്രമേയ പ്രഭാഷണം നിർവഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി എം. എ. ലത്തീഫ്, എം.പി അയ്യൂബ്, കെ. അബ്ദുൽ റഹ്മാൻ, പി.പി. മുഹമ്മദ് ഷരീഫ്, പി.പി. സുലൈമാൻ ഹാജി കെ.സി. ഹബീബ് തങ്ങൾ, കെ.പി. അബൂബക്കർ റഷീദ്, കെ.എം റഹീസ് സംസാരിച്ചു.

വനിതാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.പി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. എം. കെ. ഷമീറ അധ്യക്ഷനായി. സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഗീത ദേവി വിശിഷ്ടാതിഥിയായിരുന്നു. ബി. സൈനബ, കെ.കെ റംല, സക്കീന എ, എം.പി നജീറ, ജസ്ലീന കെ.സി എന്നിവർ സംസാരിച്ചു.

വൈകിട്ട് പാനൂർ നഗരത്തിൽ നടന്ന അധ്യാപക ശക്തി പ്രകടനത്തിന് കെ.പി സമീർ സഖാഫി, ഫൈസൽ വാണിയൻ, കെ.എം റയീസ്, ഷുക്കൂർ കണ്ടക്കൈ, കെ. സിറാജുദ്ധീൻ, യൂസുഫ് ഒ , ഉസ്മാൻ എ. കെ, മുഹമ്മദ് എം. കെ എന്നിവർ നേതൃത്വം നൽകി. വൈറ്റ് ഗാർഡ് വളണ്ടിയർമാർ പ്രകടനം നിയന്ത്രിച്ചു.

Leave A Reply

Your email address will not be published.