അഞ്ചരക്കണ്ടി: കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ 77 മത് രക്തസാക്ഷിത്വ ദിനം സർവ്വ മത പ്രാർത്ഥനയോടെ ആചരിച്ചു. വായനശാല സ്ഥാപിതമായിട്ട് 75 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി 75 പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
പി.ദാസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഡോ.വിജയൻ ചാലോട് ഉദ്ഘാടനം ചെയ്തു. ഫാദർ ക്ലാരൻസ് പാലിയത്ത്, അബ്ദുൾ സലാം.ഇ, പി.കെ. പ്രേമരാജൻ, ശ്രീശൻ.കെ എന്നിവർ പ്രഭാഷണം നടത്തി. കെ.സി ശ്രീനിവാസൻ, ജയാനന്ദബാബു, സുധീർ കുമാർ എന്നിവർ ആശംസ പറഞ്ഞു. മിഥുൻ മോഹനൻ കെ.വി സ്വാഗതവും വി.മധുസൂദനൻ നന്ദിയും പറഞ്ഞു.
തുടർന്ന് വായനാ മത്സരത്തിലും, സർഗോത്സവ മത്സരത്തിലും,ക്വിസ് മത്സരത്തിലും വിജയികളായവർക്ക് സമ്മാനദാനം വായനശാല പ്രസിഡൻ്റ് എം.കെ അഷ്റഫ് നിർവ്വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post