പാനൂർ : കരിയാട് നമ്പ്യാർസ് ഹയർ സെക്കൻ്റെറി സ്കൂളിൻ്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടത്തി.ശാസ്ത്ര കലാകായിക രംഗത്ത് സംസ്ഥാന ജില്ല തലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അനുമോദിച്ചത്. മദർ പി.ടി.എ. പ്രസിഡണ്ട് സജില സി.കെയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ.മിനി സംഗമം ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ ഷബി ദേവർകൊണ്ട വിശിഷ്ടാതിഥിയായി.
സ്കൂൾ പ്രിൻസിപ്പൽ ധന്യ ടി.വി സ്വാഗതം പറഞ്ഞു. പി.ടി.രത്നാകരൻ, രജനി.എസ്.എൻ, കൈലാസ്.ബി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഹയർ സെക്കണ്ടറി വിഭാഗം സാമൂഹ്യ ശാസ്ത്രമേള വർക്കിംഗ് മോഡൽലിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ പി.വൈഗ, പി.ശ്രീയുക്ത എന്ന വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.