ചൊക്ലി: വി.പി. ഓറിയന്റെൽ സ്കൂളിൽ എക്കോ ക്ലബിന്റെ നേതൃത്വത്തിൽ എൽ. ഇ. ഡി ബൾബ് നിർമ്മാണം ട്രയ്നർ പി. സുധീർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ഉദ്ഘാടനം റിട്ട: എ. ഇ. ഒ. തിലകൻ മാസ്റ്റർ നിർവ്വഹിച്ചു. 50 വിദ്യാർത്ഥികൾ ഊർജ്ജ സംരക്ഷണത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും ഭാഗമായി ബൾബുകൾ നിർമ്മിച്ചു. ടി. കെ. സാലിഹ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. തുടർന്ന് ശാസ്ത്ര ബോധം വളർത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അധ്യക്ഷം വഹിച്ച പ്രധാന അധ്യാപകൻ പി. പി. രമേശൻ മാസ്റ്റർ പറഞ്ഞു. അധ്യാപകരായ കെ. യു. ഭാർഗവൻ, കെ. പി. യശ്വന്ത് ,പി. വി. ലുബിൻ, എ. കെ. അക്ഷയ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.