കണ്ണൂർ : റേഡിയോ ശ്രോതാക്കളുടെ കലാസാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദിയുടെ റേഡിയോ സുഹൃത്ത് സംഗമം നടത്തി.
ചടങ്ങ് ആകാശവാണി കണ്ണൂർ നിലയം അവതാരക ദീപ കുറുപ്പ് ഉദ്ഘാടനം ചെയ്തു.
കലാവേദി ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കോഡിനേറ്റർ പയ്യന്നൂർ വിനീത് കുമാർ ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണവും പോസിറ്റീവ് കമ്മ്യൂൺ സ്ഥാപകൻ കെ. പി. രവീന്ദ്രൻ സ്വാമി വിവേകാനന്ദൻ അനുസ്മരണ പ്രഭാഷണവും നടത്തി.
കാഞ്ചീരവം ജില്ലാ സെക്രട്ടറി രേഖ മാപ്പിടിച്ചേരി, രവീന്ദ്രൻ അഞ്ചരക്കണ്ടി, പ്രശാന്ത് മണിയറ,കാഞ്ചന മുണ്ടയാട്, രജിൽ മരുതായി എന്നിവർ സംസാരിച്ചു.