മാഹി: പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ 20-ാം വാർഷികാഘോഷമായ ഫെസ്റ്റീവ്-2025 ജനുവരി 18 ന് വൈകുന്നേരം 5 മണിക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഫെസ്റ്റീവിന്റെ ഉദ്ഘാടനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ജെബി മേത്തർ എം.പി നിർവ്വഹിക്കും.
കലാസ്വാദകരുടെ മനം കവർന്ന പ്രശസ്ത സീരിയൽ താരം പത്തരമാറ്റ് സീരിയലിലെ നയന എന്ന ലക്ഷ്മി കീർത്തന, സിനിമ സിരിയൽ താരം കെ.പി.റഫീഖ് എന്നിവർ വിശിഷഠാഥിതികളായി ചടങ്ങിൽ എത്തിച്ചേരുമെന്ന് ആഘോഷകമ്മിറ്റി ചെയർമാൻ സത്യൻ കോളോത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മയ്യഴി മേളം സ്കൂൾ കലോത്സവത്തിൽ കലാതിലകം കലാപ്രതിഭ പുരസ്‌കാര ജേതാക്കൾക്കും ,ഏറ്റവും കൂടുതൽ പോയന്റ് നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ ഭാരത് സേവക്സമാജ് ദേശീയ അവാർഡ് ജേതാവ് ചാലക്കര പുരുഷു, അധ്യാപക അവാർഡ് ജേതാവ് പി.ഗിരിജ ടീച്ചർ എന്നിവരെ ആദരിക്കും.
ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീരാഗ്, ബൽറാം, അനുശ്രീ എന്നിവരോടൊപ്പം ഫ്ലവേഴ്‌സ് ഫെയിം ടോപ്പ് സിംങ്ങർ സാഗരിക റിനിഷ് എന്നിവർ ഒരുക്കുന്ന ഡ്രീം നൈറ്റ്, പ്രശസ്‌ത സിനിമ താരം നിർമ്മൽ പാലാഴിയും സംഘവും ഒരുക്കുന്ന കോമഡി നൈറ്റ്, സ്ട്രെയിഞ്ചേർസ് ഡാൻസ് ക്രൂ ഒരുക്കുന്ന ഡാൻസ് നൈറ്റ്, പ്രിയദർശിനി യുവകേന്ദ്രയുടെ യുവ കലാകാരന്മാർ ഒരുക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് വാർത്താ സമ്മേളനത്തിൽ കെ.വി. ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, രാജൻ കെ. പള്ളൂർ, അലി അക്ബർ ഹാഷിം, സന്ദിവ്.കെ.വി, കെ.സുമിത്ത്, ടി.സദേഷ് സംബന്ധിച്ചു.