പാനൂർ: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് സേവനരംഗത്ത് വർഷങ്ങളായി മികവ് പുലർത്തി കൊണ്ടിരിക്കുന്ന പാനൂർ പാലിയേറ്റീവ് യൂണിറ്റിനെ ഐ. എച്ച്. എം. എ തലശ്ശേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പാലിയേറ്റീവ് കാര്യദർശി പി.പി.സുലൈമാൻ ഹാജിയെയും
പാലിയേറ്റീവ് പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി കൊണ്ടിരിക്കുന്ന എസ് .വൈ. എസ്. സാന്ത്വനം പ്രവർത്തകൻ കടവത്തൂരിലെ മുനീറിനേയും പൊന്നാട അണിയിച്ചു. ഐ.എച്ച്.എം.എ തലശ്ശേരി ചാപ്റ്റർ പ്രസിഡന്റ് ഡോ. അബൂബക്കർ കടവത്തൂർ അധ്യക്ഷനായി. ചാപ്റ്റർ സെക്രട്ടറി, ഡോ. നസ് വ ഡോക്ടർമാരായ റാഷിദ്, അബ്ദുൽ ഗഫൂർ, പി.സി. ഹസ്നത്ത് അലി, റിസ്‌വാന, ഹാജറ, സാലിഹ, ഹസ്ന, അനുശ്രീ, ശ്രദ്ധ, നസ്തറിൻ സംസാരിച്ചു..
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post