പയ്യന്നൂർ: പയ്യന്നൂർ സ്റ്റേഡിയം നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന ആരംഭിച്ചു. സ്ഥലം സന്ദർശിച്ച് മണ്ണ് പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ ടി.ഐ മധുസൂദനൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർവ്വഹണ ഏജൻസി. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത, വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ, പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ ടി. വിശ്വനാഥൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.സി രഞ്ജിത്ത്, അസി.എൻജിനീയർ എസ്. പവിശങ്കർ, എം. ശ്രീനിധി എന്നിവരും സന്നിഹിതരായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.