Latest News From Kannur

എൻ.കെ പ്രേമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.

0

ന്യൂമാഹി: ന്യൂമാഹി പബ്ലിക്ക് വെൽഫെയർ കോ. ഒപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡൻ്റ്  ആയി 13 വർഷം സ്തുത്യർഹമായ സേവനം കാഴ്ച വെക്കുകയും അതിൻ്റെ പുരോഗതിക്ക് വഴികാട്ടിയുമായിരുന്ന എൻ.കെ പ്രേമൻ്റെ നിര്യാണത്തിൽ ഭരണ സമിതിയുടെയും സ്റ്റാഫിൻ്റെയും സംയുക്ത യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ സംഘം പ്രസിഡണ്ട് അഡ്വ. അരുൺ സി.ജി അദ്ധ്യക്ഷം വഹിച്ചു. ഡയറക്ടർമാരായ വി. വത്സൻ, വി.കെ. അനിഷ് ബാബു, പ്രമോദൻ എം.പി, എൻ.കെ സജീഷ്, ദിവിത കെ.വി, ആരതി രാമചന്ദ്രൻ, സംഘം സിക്രട്ടറി എസ്. ശ്രീഷാദ്, അക്ഷയ് വി.വി എന്നവർ സംസാരിച്ചു.

Leave A Reply

Your email address will not be published.