വിവിധ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലേബര്‍ ബേങ്ക് പദ്ധതിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ തൊഴിലാളികളുടെ ഒരു ബേങ്ക് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ അവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം, താല്പര്യം, വേതനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്താനാകും. പരിശീലനം നല്‍കി ഓരോ വ്യക്തിക്കും ആവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. Kannur Dt Panchayat Labor bank എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും, ആപ് സ്റ്റോറിലും ലഭ്യമാണ്. തൊഴിലാളികള്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും നിലവില്‍ ആപ്ലിക്കേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. നൂതന ആശയം ഒരു പദ്ധതിയാക്കി ആവിഷ്‌കരിച്ച ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. കണ്ണൂര്‍ ദിനേശ് ഐ.ടി വിഭാഗമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയത്. വികസന ഫണ്ടില്‍ നിന്നും 2022-23 വര്‍ഷത്തില്‍ 2,95,000 രൂപയും, 2023-24 വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപയുമാണ് ദിനേശ് ഐ.ടി സൊല്യൂഷന്‍സിന് അനുവദിച്ചത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ,തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവാ റാവു, വിവിധ തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.