Latest News From Kannur

പുഷ്‌പോത്സവം- ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

0
കണ്ണൂര്‍ : പുഷ്‌പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രോത്സവം ചിത്രരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു. നഴ്‌സറി വിഭാഗത്തില്‍ ചാമ്പാട് വെസ്റ്റ് യു.പി.എസിലെ കെ. ആദവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രൊവിഡന്‍സ് മണലിലെ യാദവ് സജീവന്‍ രണ്ടാം സ്ഥാനവും സെന്റ് മേരീസ് യു.പി.എസിലെ ദേവ്‌ന പ്രമോദ് മൂന്നാം സ്ഥാനവും നേടി. പി.കൃതിക് (ശ്രീപുരം ഇംഗ്ലീഷ് മീഡിയം), കെ ദ്രുവ് (ജി.എച്ച്.എസ്.എസ്, അഴീക്കോട്) എന്നിവര്‍ക്കാണ് നഴ്‌സറി വിഭാഗത്തിലെ പ്രോത്സാഹന സമ്മാനം. എല്‍.പി വിഭാഗത്തില്‍ മട്ടന്നൂര്‍ യു.പി.എസിലെ നയ്ത്തിക്ക് സന്തോഷ് ഒന്നാമതെത്തി. തലാപ്പ് മിക്‌സഡ് യു.പി.എസിലെ ഋതികാ പ്രണേഷ് രണ്ടാമതും ചിന്മയ വിദ്യാലയ ചാലയിലെ ഇശാനി വിലാസന്‍ മൂന്നാമതുമെത്തി. ധ്യാന്‍ നാരായണന്‍ (കിഴക്കേ ഭാഗം പിണറായി ജെ.ബി.എസ്), ദേവമിത്ര പി. കെ (സെന്റ് ബക്കിത്ത, ചെറുകുന്ന്), ആന്‍ഡ്രിയ മേരി ബിജു (സെന്റ് തെരേസാസ്, കണ്ണൂര്‍) എന്നിവര്‍ എല്‍.പി വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം നേടി. ചാമ്പാട് വെസ്റ്റ് യു.പി സ്‌കൂളിലെ കെ. ആശ്രിദിനാണ് യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. കെ.എം. ആദിദേവ (ജി.വി.എച്ച്.എസ്.എസ് ഗേള്‍സ് പയ്യാമ്പലം), സമഗ്ര സുജിത്ത് (വട്ടിപ്രം യു.പി സ്‌കൂള്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അയന പ്രകാശ് (ഭാരതീയ ഭവന്‍), കെ. ജിത്യ (തളാപ്പ് മിക്‌സഡ് യു.പി സ്‌കൂള്‍) എന്നിവര്‍ക്കാണ് പ്രോത്സാഹന സമ്മാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മമ്പറം എച്ച്.എസ്.എസിലെ എം.സി ആശാലക്ഷ്മി ഒന്നാം സ്ഥാനം നേടി. എം അനുജിത്ത് (അഴീക്കോട് എച്ച്.എച്ച്.എസ്) രണ്ടാം സ്ഥാനവും കെ. കൃഷ്‌ണേന്ദു (സേക്രട്ട് ഹാര്‍ട്ട്‌സ്, തലശ്ശേരി) മൂന്നാം സ്ഥാനവും നേടി. എ. വൈഗ(അഴീക്കോട് എച്ച്.എച്ച്.എസ്സ്), തന്മയ ദിനേശ് (കാടാച്ചിറ എച്ച്.എച്ച്.എസ്) എന്നിവര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പള്ളിക്കുന്ന് ജി.എച്ച്.എച്ച്.എസിലെ കെ ജിതുലിനാണ് ഒന്നാം സ്ഥാനം. മൊറാഴ ജി.എച്ച്.എച്ച്.എസിലെ ഫാത്തിമ റനിയ രണ്ടാമതെത്തി. നഴ്‌സറി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 150 ലധികം കുട്ടികളാണ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടി. കെ. ബാലന്‍ സ്മാരക ഹാളില്‍ നടന്ന ചിത്രോത്സവത്തില്‍ പങ്കെടുത്തത്.
Leave A Reply

Your email address will not be published.