പാനൂർ : എല്ലാവരും കൃഷിക്കാരാവുക എന്ന മുദ്യാവാക്യമുയർത്തി കേരള കർഷക സംഘത്തിൻ്റെ 2025 അംഗത്വ ക്യാമ്പയിന് പാനൂരിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാറാട് ഇ.കെ. നായനാർ മന്ദിരത്തിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എം. പ്രകാശൻ വടക്കെക്കളം മിച്ചഭൂമി സമര തേരാളി എ. വി. ബാലന് അംഗത്വം നല്കി നിർവഹിച്ചു. പാനൂർ ഏരിയ സെക്രടറി എം.ടി.കെ. ബാബു അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ഒ. കെ. വാസു, ഏരിയ പ്രസിഡൻ്റ് കെ. രവീന്ദ്രൻ, സിപിഐ എം പാറാട് ലോക്കൽ സെക്രടറി കെ. റിനീഷ്, പ്രജീഷ് പൊന്നത്ത്, വി.പി.നാണു എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എം.സി. പവിത്രൻ സ്വാഗതം പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.