തലശ്ശേരി : വെണ്ടുട്ടായി യുവരശ്മിയുടെ 28-ാം വാർഷികം ഗ്രാമോത്സവം 2025 ന്റെ ഭാഗമായി വയോജന സംഗമം സംഘടിപ്പിച്ചു. വി. ഇ. കുഞ്ഞനന്തൻ സംഗമം ഉദ്ഘാടനം ചെയ്തു മുഖ്യഭാഷണം നടത്തി. സി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം കെ. ശ്രീധരൻ, ക്ലബ് പ്രസിഡന്റ് എം. അജിത് കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ. മോഹനൻ മാസ്റ്റർ സ്വാഗതവും ആലക്കാടൻ പവിത്രൻ നന്ദിയും പറഞ്ഞു.
വയോജനവേദിയിലെ അനുഭവങ്ങൾ പങ്കുവെച്ചും പാട്ടുകളും വയോജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങങ്ങളുമായി വയോജന സംഗമം യുവരശ്മി ഗ്രാമോത്സവ വേദിയ്ക്ക് മാറ്റുകൂട്ടി. തുടർന്ന് പ്രാദേശിക സൗഹൃദ കമ്പവലി മത്സരവും നടന്നു.