Latest News From Kannur

അവാര്‍ഡ്‌ പൊലിമയില്‍ അഞ്ചരക്കണ്ടി ക്ഷീരസംഘം

0

കണ്ണൂര്‍ :  ക്ഷീരവികസന വകുപ്പിന്‍റെ 2024-25 വര്‍ഷത്തെ കണ്ണൂര്‍ ജില്ലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടവുമായി അഞ്ചരക്കണ്ടി ക്ഷീരസംഘം. അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാലയിൽ അരനൂറ്റാണ്ടിലധികമായി പ്രവർത്തിച്ചുവരുന്ന അഞ്ചരക്കണ്ടി ക്ഷീരോൽപാദക സഹകരണ സംഘം ഇന്ന് 300 ഓളം ക്ഷീര കർഷകരിൽ നിന്നും 4000 ലിറ്ററിലധികം പാൽ സംഭരിച്ച് വിപണനം ചെയ്തുവരുന്നു.വൈവിദ്ധ്യവൽക്കരണത്തിലൂടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടപ്പിലാക്കി ജില്ലയിലെ മികച്ച ക്ഷീര സംഘമായി പ്രവർത്തിച്ചുവരികയാണ്. സംഘത്തിന്റെ മിൽക്ക് പ്രോസസ്സിംഗ് യൂണിറ്റിൽ നിന്നും “അഞ്ചരക്കണ്ടി മിൽക്ക് ” എന്ന ബ്രാൻഡിൽ പാക്കറ്റ് പാലും,തൈര്, നെയ്യ്,മോര്, സംഭാരം, ബട്ടർ, പാൽ ഹൽവ എന്നീ ഉൽപ്പന്നങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിപണനം ചെയ്തുവരുന്നു. ജില്ലാ ക്ഷീരസംഗമ വേളയിൽ പുതിയ പാലുൽപന്നമായ അഞ്ചരക്കണ്ടി ലസ്സി വിപണിയില്‍ ഇറക്കുകയാണ്.
ക്ഷീര കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംഘം വിവിധങ്ങളായ നിക്ഷേപങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്. ന്യായ വിലയിൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിന് സംഘത്തിന്റെ കീഴിൽ ഒരു നന്മ സ്റ്റോറും പ്രവർത്തിച്ചുവരുന്നു. ക്ഷീരവികസന വകുപ്പിൽ നിന്നും അനുവദിച്ചുകിട്ടിയ ഹെർഡ് ക്വാറന്റിയിൽ കം കാറ്റിൽ ട്രെഡിങ് സെന്ററിൽ നിന്നും നല്ലയിനം കറവപ്പശുക്കളെ കർഷകർക്ക് നൽകി വരുന്നുണ്ട്. ഒരു ഏക്കർ സ്ഥലത്ത് സംഘം പുൽകൃഷി നടത്തുന്നതും കൂടാതെ ക്ഷീരകർഷകരിൽ നിന്നും ഫാമിൽ നിന്നും സംഭരിച്ച് ഉണക്കിയ ചാണക വളം ജൈവ ചാണക വളവും വിതരണം ചെയ്യുന്നുണ്ട്.
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സംഘം പ്രസിഡണ്ട് ശ്രീ.ആർ. പി അശോകനും 30 വർഷത്തിലധികമായി പ്രവർത്തിച്ച വരുന്ന സംഘം സെക്രട്ടറി ശ്രീ.പി.പി.മനോജുമാണ് മുഖ്യധാരയിൽ പ്രവർത്തിക്കുന്നത്. ഭരണസമിതിയുടെയും ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും ക്ഷീരവികസന വകുപ്പിൽ നിന്നുള്ള സഹകരണങ്ങളും സംഘം പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

ക്ഷീരമിത്ര അവാര്‍ഡ്‌ മനോജ്‌ പി.പിക്ക്

കണ്ണൂര്‍ ജില്ലയിലെ മികച്ച ക്ഷീര സഹകരണ സംഘം സെക്രട്ടറിക്ക് ക്ഷീരവികസന വകുപ്പ് ഏര്‍പ്പെടുത്തിയ ക്ഷീരമിത്ര അവാര്‍ഡിന് അഞ്ചരക്കണ്ടി ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറി മനോജ്‌ പി.പി അര്‍ഹനായി, 1995 വര്‍ഷത്തില്‍ സംഘത്തില്‍ ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിക്കുകയും 2019 വര്‍ഷത്തില്‍ സെക്രട്ടറിയായി സ്ഥാനകയറ്റം നേടുകയുമുണ്ടായി. ഇദേഹത്തിന്‍റെ നേതൃത്വത്തില്‍ സംഘത്തെ ജില്ലയിലെ മികച്ച ക്ഷീരസംഘമായി മാറ്റിതീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി പഞ്ചായത്തിലെ കാവിന്മൂല സ്വദേശിനിയാണ്. ശ്രീമതി കെ. ഗീത ഭാര്യ, ആഗ്ന മനോജ്, മേഘ്ന മനോജ് മക്കളാണ്.

മികച്ച ക്ഷീര കർഷകനുള്ള അവാർഡ് ശ്രീ. കെ. പ്രതീഷ്ന്

ജില്ലയിലെ മികച്ച ക്ഷീര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. കെ. പ്രതീഷ് 13 വർഷക്കാലമായി ഡയറി ഫാം നടത്തിവരുന്നു. ഇപ്പോൾ 110 കറവപ്പശുക്കളും 50 കിടാരികളും 25 കന്നു കുട്ടികളും നിലവിലുണ്ട്. കൂടാളി നായാട്ടുപാറ എന്ന സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന പ്രസ്തുത ഫാമിൽ നിന്നും ദിനംപ്രതി 1100 ലിറ്റർ പാൽ അഞ്ചരക്കണ്ടി ക്ഷീര സംഘത്തിന് നൽകുന്നുണ്ട്. രണ്ട് ഏക്കർ സ്ഥലത്ത് പുൽ കൃഷിയും ചെയ്തു വരുന്നു. കൂടാതെ 40 ആടുകളും 100 കോഴികളും പ്രസ്തുത ഫാമിലുണ്ട്. വൈവിധ്യവൽക്കരണത്തിന്റെ പാതയിൽ 14 ഏക്കർ സ്ഥലത്ത് പാടിക്കുന്നിൽ ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ് ശ്രീ. പ്രതീഷ്.

Leave A Reply

Your email address will not be published.