മാഹി: കണ്ണൂരിൽ നിന്നും പുതുച്ചേരിയിലേക്ക് വിമാന സർവീസ് തുടങ്ങാനുള്ള നടപടി തുടങ്ങി. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവർക്ക് ഈ സർവ്വീസ് ഏറെ ഗുണകര മാകും. പുതുച്ചേരിയിലെ എല്ലാ വകുപ്പ് തലവന്മാരും മാഹിയിൽ വന്നു മാഹിയുടെ പ്രശ്‌നങ്ങൾ വിലയിരുത്തണമെന്ന് ഗവർണർ ഉത്തരവിട്ട സാഹചര്യത്തിൽ, വിമാന സർവീസ് പ്രയോജനം ചെയ്യും.
മയ്യഴിയുടെ തലസ്ഥാനമായ പുതുച്ചേരിയിൽ പെട്ടെന്ന് പോകേണ്ട ആളുകൾക്കും പുതിയ വിമാനം സഹായകമാവും. ജനശബ്ദം മാഹി ഇക്കാര്യമുയർത്തി പുതുച്ചേരി ലഫ്: ഗവർണർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.