തലശ്ശേരി: റഷ്യൻ കൗൺസിൽ ഓഫ് ഇന്ത്യയുടെയും
തലശ്ശേരി, കേരള സ്കൂൾ ഓഫ് ആർട്സിന്റെയും സംയുക്താഭിമുഖ്യത്തിൽ, സ്കൂൾ പ്രതിമാസ വിദ്യാഭ്യാസാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി, തലശ്ശേരിയിൽ 2025 ജനുവരി 13-ാം തീയ്യതിയിൽ റഷ്യൻ ഫെസ്റ്റിവൽ നടക്കുന്നു.
കേരള ലളിതകളാ അക്കാഡമിയുടെ,തലശ്ശേരി, കീഴ്ന്തിമുക്കിലുള്ള ആർട്ട് ഗാലറി, സ്പോർട്ടിങ് യൂത്ത് ലൈബ്രററി എന്നിവടങ്ങളിലായി വിവിധ പരിപാടികൾ അരങ്ങേറുകയാണ്. കേരള സ്കൂൾ ഓഫ് ആർട്സും റഷ്യൻ കലാകാരരും ചേർന്നുള്ള ഡിജിറ്റൽ കലാപ്രദർശനോദ്ഘാടനം, റഷ്യൻ ചിത്രകാരി ലാറിസ പ്രസലോവയുടെ ഏകദിന ചിത്രപ്രദർശനം, കലാകാരി, തമര വ്ലടിമിരൊവനയുമായി വിദ്യാർഥികളുടെ സംവാദം, സാഹിത്യനിരൂപകൻ എൻ. ശശിധരന്റെ പ്രഭാഷണം ( ദസ്തയോവ്സക്കി : കലയും ജീവിതവും.)
ആന്റൺ ചേക്കോവിന്റെ രചനയേ അധീകരിച്ചു നിർമ്മിച്ച വാർഡ് നമ്പർ 6 എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ, ജനുവരി 13 ന് രാവിലെ 10 മുതൽ ആരംഭിക്കുന്നു. എബി എൻ. ജോസഫിന്റെ അധ്യക്ഷതയിൽ
മുനിസിപ്പൽ വൈസ് ചെയർമാൻ എം. വി. ജയരാജൻ സ്പോർട്ടിങ് യൂത്ത് അങ്കണത്തിൽ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ ഓണററി കോൻസൽ റഷ്യൻ ഫെഡറേഷൻ രതീഷ് സി. നായർ മുഖ്യതിഥി ആയിരിക്കും. കെ. പി. മുരളീധരൻ, പൊന്മണി തോമസ്, സുരേഖ, രാജേഷ്കുമാർ എന്നിവർ പങ്കെടുക്കും. ഇൻഡോ റഷ്യൻ ഡിജിറ്റൽ പ്രസന്റേഷൻ വിജയകരമായ നിലയിൽ തയ്യാറാക്കിയ മഹേഷ് മാറോളിയെ കോൻസൽ രതീഷ് സി. നായർ ചടങ്ങിൽ ആദരിക്കും. ചിത്രകാരൻ ബി.ടി. കെ അശോക് വിഖ്യാത കഥാകൃത്ത് ആന്റൺ ചേക്കോവിന്റെ ചിത്രം തത്സമയം രചിച്ച് കൊൺസുലേറ്റ് ഓഫ് റഷ്യൻ ഫെഡറേഷന് കൈമാറുകയും ചെയ്യും.