മാഹി: മാഹിയിൽ സർക്കാർ തലത്തിൽ നഴ്സിങ്ങ് കോളജ് പുതുതായി ആരംഭിക്കാനിരിക്കെ, താത്ക്കാലികമായി മാഹി ഗവ: എൽ.പി. സ്കൂൾ തൊട്ടടുത്ത ഗവ. മിഡിൽ സ്‌കൂളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ മാറ്റുന്നത് സംബന്ധിച്ച് മദ്രാസ് ഹൈകോടതിയിൽ W. P 41/2025 നമ്പറായി ഒരു രക്ഷിതാവ് കൊടുത്ത കേസ്സിൽ ജസ്റ്റിസ് വിവേക് കുമാർ സിംഗ് ജനുവരി 6 ന് വിധി പറഞ്ഞിരുന്നു. ഹരജിക്കാരൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ സ്‌കൂൾ നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കാൻ മാഹി സി.ഇ.ഒ.വിനോട്കോടതി ആവശ്യപെട്ടിട്ടുണ്ട്. വിധിയിലെവിടെയും സ്‌കൂൾ പഴയ സ്ഥലത്ത് നിലനിർത്തണമെന്ന് പറഞ്ഞിട്ടില്ല. ഇത്തരുണത്തിൽ കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലരക്ഷിതാക്കൾ വാർത്താ സമ്മേളനം വിളിച്ച് നൽകിയ വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ആർ.എ. പറഞ്ഞു. നഴ്സിങ്ങ് കോളജ് വരുന്നതിനായി എൽ.പി.സ്കൂൾ കെട്ടിടം ഒഴിഞ്ഞ് കൊടുത്തതായും, ഇവിടുത്തെ കുട്ടികളെ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം തൊട്ടടുത്ത മാഹി ഗവ: മിഡിൽ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയതായും, കോടതിയെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം. എം. തനൂജ അറിയിച്ചു. ഇരുഭാഗങ്ങളിലും ദേശീയ പാതയും, ഗവ: ഹൗസിലേക്കുള്ള റോഡ് ജംഗ്ഷനുമുള്ള വാഹനത്തിരക്കേറിയ ഈ പ്രദേശത്തെ റോഡരികിലുള്ള വിദ്യാലയം പിഞ്ചുകുട്ടികൾക്ക് അപകട ഭീഷണിയുയർത്തുന്നതാണ്. എന്നാൽ ഒരു വിളിപ്പാടകലെയുള്ള മിഡിൽ കൂളിൽ കുട്ടികൾക്ക് മതിയായ വിദ്യാഭ്യാസ സൗകര്യവും സുരക്ഷയും വിശാലമായ കളിസ്ഥലവുമെല്ലാമുണ്ട്. ഇനിയും വല്ല സൗകര്യങ്ങളും ആവശ്യമാണെങ്കിൽ ഏർപ്പെടുത്തുമെന്ന് രമേശ് പറമ്പത്ത് എം. എൽ. എ പറഞ്ഞു. ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത് സി.ഇ.ഒവിനു നൽകിയ നിവേദനം പരിഗണിക്കപ്പെടണം എന്ന് മാത്രമാണ്. ഇത് വിധിയിൽ വ്യക്തവുമാണെന്ന് അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു. ഗവ: എൽ.പി.സ്‌കൂൾ പ്രഥമ അദ്ധ്യാപിക കെ.ബീനയും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.ദ
Sign in
Sign in
Recover your password.
A password will be e-mailed to you.