Latest News From Kannur

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ; വോട്ടെണ്ണല്‍ എട്ടിന്

0

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏഴാം നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. ഏഴുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

ഡല്‍ഹി നിയസഭാ തെരഞ്ഞെടുപ്പില്‍ 1.55 കോടി പേര്‍ക്കാണ് വോട്ടവകാശം. 13,033 പോളിങ് ബൂത്തുകളാണ് ഉളളത്. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. സൂക്ഷ്മ പരിശോധന ജനുവരി 18ന്‌. പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്.

രാഷ്ട്രീയ ആരോപണങ്ങളും പ്രചാരണ തന്ത്രങ്ങളുമായി കടുത്ത ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷിയാകുക. തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാന്‍ ശ്രമിക്കുകയാണ് എഎപി (ആംആദ്മി പാര്‍ട്ടി). ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്നു മത്സരിച്ച കോണ്‍ഗ്രസും എഎപിയും ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയാണ്.

Leave A Reply

Your email address will not be published.