പാനൂർ : വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വയോജന വകുപ്പ് രൂപവത്കരിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റ് യൂണിറ്റ് സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. ഹരിതസമൃദ്ധി 2025 പദ്ധതിയിൽ പച്ചക്കറി വിത്ത് വിതരണം നടത്തി. സദാശിവൻ കുനിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.അച്യുതൻ, കെ.പി.ശശീന്ദ്രൻ, ദിനേശൻ പാച്ചോൾ എന്നിവർ സംസാരിച്ചു. ഷൈജുവിൻ്റെയും സംഘത്തിൻ്റെയും ഗാനമേളയും ഉണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.