കൂത്തുപറമ്പ്:
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഡി. എ , ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ നിയമന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22 ന് സംസ്ഥാന വ്യാപകമായി സെറ്റോ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. പി. എസ്. ടി. എ. തലശ്ശേരി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം. കെ. അരുണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി. പി. ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ റവന്യു ജില്ല സെക്രട്ടറി ടി. വി. ഷാജി സംഘടന സന്ദേശവും ജില്ല വൈസ് പ്രസിഡണ്ട് റിനീഷ് കൊട്ടയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീർ കുമാർ കെ. സ്വാഗതം പറഞ്ഞു. ദിനേശൻ പച്ചോൾ, സി.വി. എ. ജലീൽ, രജീഷ് കാളിയത്താൻ, രാജേഷ് കെ, റസാഖ് കെ, ഷീബ, സി. വി. കുര്യൻ, ഈസ തുടങ്ങിയവർ പ്രസംഗിച്ചു
പുതിയ ഭാരവാഹികൾ
കെ. പി. രാമചന്ദ്രൻ (പ്രസിഡണ്ട്) കെ. സുധീർ കുമാർ (സെക്രട്ടറി)
സജി ടി. വി. (ട്രഷറർ)