തലശ്ശേരി : പൊന്ന്യം പുല്ലോടി ഇന്ദിരാഗാന്ധി സ്മാരക മന്ദിരം സംഘടിപ്പിക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളെകുറിച്ച് ചർച്ച ചെയ്യുവാനായുള്ള ആലോചനായോഗം 5 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പൊന്ന്യം ഇന്ദിരാഗാന്ധി സ്മാരക മന്ദിരത്തിൽ നടക്കും.
ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം 26-1-2025 ന് ഞായറാഴ്ച വിവിധ പരിപാടികളോടെ നടത്തുവാൻ ഉദ്ദേശിക്കുന്നതിനാൽ, കോൺഗ്രസ്സ് പ്രവർത്തകരുടെയും സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടെയും സാന്നിദ്ധ്യം ആലോചനായോഗത്തിൽ ഉണ്ടാവണമെന്ന് ഇന്ദിരാഗാന്ധി സ്മാരകമന്ദിരം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
5-1-2025 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പുല്ലോടി ഇന്ദിരാ ഗാന്ധിസ്മാരക മന്ദിരത്തിൽ വെച്ച് ചേരുന്ന യോഗത്തിൽ സംബന്ധിക്കുവാൻ ദേശീയ ബോധമുള്ള ജനാധിപത്യ വിശ്വാസികളെ, ക്ഷണിക്കുന്നതായി ഇന്ദിരാഗാന്ധി സ്മാരക മന്ദിരം പ്രസിഡണ്ട് എ.കെ. പുരുഷോത്തമൻ നമ്പ്യാർ അറിയിച്ചു .