പാനൂർ: പൊതു ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അണിയാരം വലിയാണ്ടിപീടികയിൽ എ.ആർ.ഡി 274 നമ്പർ റേഷൻ കടയോടനുബന്ധിച്ച് അനുവദിച്ച കെ. സ്റ്റോർ പാനൂർ നഗരസഭ വൈസ്. ചെയർപേർസൺ രുക്സാന ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പി. പി.റഹിം ഹാജിക്ക് ഉൽപ്പന്നങ്ങൾ നൽകി ആദ്യ വില്പന നഗരസഭ വൈസ് ചെയർപേഴ്സൺ രുക് സാന ഇഖ്ബാൽ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. ഹാഷിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി. കെ. ഷീബ, പി.പി. രാമചന്ദ്രൻ മാസ്റ്റർ, ആർ. ഐ മാരായ പി.സുധീർ, കെ.ഇ ജഷിത്ത് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റൻ്റ് സപ്ലൈ ഓഫീസർ എം. പി. സുനിൽകുമാർ സ്വാഗതവും ആർ. ഐ. കെ. സുജിത് കുമാർ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.