ഫ്ളാഷ് ബാക്ക് ആതുരസേവന രംഗത്ത് മറ്റൊരു കാൽവെയ്പ്പുമായി ബ്രണ്ണൻ സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ കാഴ്ച പരിശോധനയും,നേത്ര രോഗം തിരിച്ചറിയലും, ചികിത്സയും ഉണ്ടായിരിക്കും.തിമിര ശസ്ത്രക്രിയ വേണ്ടിവരുന്നവർക്ക് ആശുപത്രിയിൽ വെച്ച് ചെയ്തു കൊടുക്കും. ആസ്റ്റർ മിംമ്സ് ആശുപത്രിയുമായി സഹകരിച്ച് അത്യാധുനിക ഹൃദയ പരിശോധന, ജീവിത ശൈലി രോഗനിർണ്ണയം, ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ എന്നിവയിൽ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് രോഗനിർണ്ണയം നടത്തി ചികിത്സ നിശ്ചയിക്കുന്നതാണ്. ഡിസംബർ 29 നു രാവിലെ 9.00ന് ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ വെച്ച് ഓ.വി മുഹമ്മദ് റഫീക്കിൻ്റെ അധ്യക്ഷതയിൽ മുൻ ആരോഗ്യ സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി ശീമതി ശൈലജ ടീച്ചർ മെഡിക്കൽ ക്യാമ്പിൻ്റെ ഉൽഘാടന കർമ്മം നിർവഹിക്കും.മുനിസിപ്പൽ വൈസ് ചെയർമാൻ മുഖ്യാതിഥി ആയിരിക്കും. വാർഡ് അംഗം സി.ഓ.ടി.ഷബീർ, ഐ.എം.എ.പ്രസിഡണ്ട് ഡോ.നദീം ആബൂട്ടി, പി.എ.രത്നവേൽ എന്നിവർ ആശംസകളർപ്പിക്കും. രാവിലെ 9 മണി മുതൽ 1 മണി വരെയായിരിക്കും റജിസ്ട്രേഷൻ സമയം. മുനിസിപ്പൽ പ്രദേശത്തുള്ളവർക്കും സമീപ പഞ്ചായത്തുകളിലെ നിവാസികൾക്കും ക്യാമ്പിൻ്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. എം.പി നിസാമുദ്ദീൻ, ജനറൽ കൺവീനറായി സജിത്ത് അത്തോളി, പി.കെ സുരേഷ്, ഹാരിസ് ടി.എം, ഒ.വി മുഹമ്മദ് റഫീക്ക് എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ക്യാമ്പിൻ്റെ ചുമതല വഹിക്കുന്നത് .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post