മാഹി: മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരിയിൽ നടക്കുന്ന നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ സംഘാടക സമിതി ഓഫീസ് മാഹി സ്പോർട്സ് ക്ലബ്ബ് കെട്ടിടത്തിൽ മയ്യഴി മുനിസിപ്പാൽ കമ്മീഷണർ ശ്രീ. സതേന്ദ്രസിംഗ്. IAS ഉത്ഘാടനം ചെയ്തു. ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അധ്യക്ഷനായി. കെ.പി.നൗഷാദ്, കെ.പി.സുനിൽകുമാർ, അടിയേരി ജയരാജൻ, കെ. സി. നികിലേഷ് എന്നിവർ സംസാരിച്ചു