മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്കൂൾ വാർഷിക കായിക മേള സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ ഘോഷയാത്രയായി വിദ്യാർത്ഥികൾ മാഹി മൈതാനത്ത് എത്തിച്ചേർന്നു.
‘മുൻ നഗരസഭ വൈസ് ചെയർമാനും സ്കൂളിൻ്റെ പ്രസിഡണ്ടുമായ ശ്രീ. പി.പി. വിനോദ് പതാക ഉയർത്തി കായിക മേള ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ. കെ. അജിത് കുമാർ ഹെഡ് മിസ്ട്രസ് ശ്രീമതി ഭാനുമതി, സ്കൂൾ ചെയർമാൻ ശ്രീ.പി.സി. ദിവാനന്ദൻ, പി.ടി.എ പ്രസിഡന്റ് ശ്രീമതി. പി. ആർ. സുജ, ശ്രീ.കെ.എം പവിത്രൻ, കായിക അധ്യാപകനായ ശ്രീ. വിജിത്ത്, അധ്യാപികമാരായ ശ്രീമതി. ഭാഗ്യലക്ഷി , ശ്രീമതി. നിമ്മി, ശ്രീമതി. സുനിത, പി.ടി.എ മെമ്പേഴ്സ് എന്നിവർ നേതൃത്വം നൽകി. 200 ഓളം വിദ്യാർത്ഥികൾ കായിക മേളയിൽ മാറ്റുരച്ചു. എല്ലാ കായിക പ്രതിഭകളും തികഞ്ഞ സ്പോട്സ് മാൻ സ്പിരിറ്റോടെ കായിക മേളയിൽ പങ്കാളികളായി. വൈകുന്നേരം 5 മണിയോടെ കായിക മേള അവസാനിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post