Latest News From Kannur

സംഗീത സ്മൃതി സന്ധ്യ സംഘടിപ്പിച്ചു

0

മാഹി: തപസ്യ ഇൻസ്റ്റിറവ്യൂട്ട് ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ സംഗീത പ്രതിഭകളായ ബാലമുരളീകൃഷ്ണ, ബിച്ചു തിരുമല, കൈതപ്രം വിശ്വനാഥൻ നമ്പൂതിരി എന്നിവരുടെ സ്മരണയിൽ സംഗീതാർച്ചന നടത്തി.
അജിത്ത് വളവിലിൻ്റെ അദ്ധ്യക്ഷതയിൽ സസ്യ ശാസ്ത്രജ്ഞൻ ഡോ:കെ.എം.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഗായകരായ കെ.അശോകൻ സ്വാഗതവും, കെ.കെ രാജീവ് നന്ദിയും പറഞ്ഞു. ദിലീപ്, കെ.കെ.പ്രദീപ്, പി.വി.നിർമ്മൽകുമാർ, ശരത്, അശ്വതി, റിനിഷ, ശ്രീയ, രാജേന്ദ്രൻ, അനയ് കൃഷ്ണ എന്നിവർ സ്മൃതി ഗീതങ്ങൾ ആലപിച്ചു.

ചിത്രവിവരണം: ഡോ: കെ.എം.ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

Leave A Reply

Your email address will not be published.