മാഹി: വികസിത ഭാരത ആശയങ്ങൾ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാൻ യുവജനങ്ങൾക്ക് അവസ്സരം നൽകുന്ന
വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം.
ദേശീയ യുവജനോത്സവത്തിൻ്റെ ഭാഗമായി ജനുവരി 11,12 തിയതികളിൽ ന്യൂഡെൽഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്പങ്ങൾ ചർച്ചചെയ്യുക.
മേരാ യുവ ഭാരത് പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിൻ്റെ ഒന്നാം ഘട്ടം തുടങ്ങും. ഇതിൽ വിജയികളവുന്നവർക്ക് തുടർന്നു ബ്ലോഗ്, ഉപന്യാസ മത്സരങ്ങളും പങ്കെടുത്താണ് സംസ്ഥാനതല യങ് ഡയലോഗിലെ വിജയികളെ കണ്ടെത്തുക. വിജയികൾക്ക് 1ലക്ഷം, 75,000/-, 50,000/- രൂപ ക്രമത്തിൽ ഒന്നു, രണ്ടു, മൂന്ന് സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും. 300 പ്രോൽസാഹന സമ്മാനങ്ങളും ഉണ്ട്.
മത്സരങ്ങൾ http://mybharat.gov.in സംബന്ധിച്ച വിശദാംശങ്ങൾ
എന്ന പോർട്ടലിലും നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം ഓഫീസുകളിലും ലഭ്യമാണ്.