പാനൂർ : രാവിലെ ചമ്പാട് അരയാക്കൂലിൽ ഷിബുലാലിൻ്റെ സ്മൃതികുടീരത്തിലും, വൈകിട്ട് പാനൂരിൽ കെ. കെ. രാജീവൻ്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടന്നു. തെക്കെ പാനൂർ രാജുമാസ്റ്റർ സ്മാരക മന്ദിരം കേന്ദ്രീകരിച്ചു മുവായിരത്തിൽപരം യുവജനങ്ങളെ അണിനിരത്തി വൈറ്റ് വളണ്ടിയർ മാർച്ചോടെ നടന്ന ബഹുജന പ്രകടനം ബസ്റ്റാൻ്റിൽ സമാപിച്ചു. അനുസ്മരണ പൊതുസമ്മേളനം സി.പി.ഐ. എം സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി പി.എം. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ. സുധീർകുമാർ അധ്യക്ഷനായി. സി.പി.ഐ. എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. പ്രകാശൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ്, ബ്ലോക്ക് പ്രസിഡൻ്റ് എൻ.കെ. റൂബിൻ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.എസ്. സഞ്ജീവ്, കെ. ഷിനൻ്റു, രശ്മി കളത്തിൽ, എസ്. സുധീഷ്, എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. കെ.കെ. രാജീവൻ സ്മാരക പുരസ്ക്കാരം ദേശാഭിമാനി പാലക്കാട് ചിറ്റൂർ ലേഖകൻ എസ്. സുധീഷും, അഖില കേരള ചിത്രരചന മൽസരത്തിൻ്റെ ഗോൾഡ് മെഡൽ കൊളശ്ശേരി പറക്കോട് അദ്വൈത് പി.പിയും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.