മയ്യഴി: എം. മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവലിൻ്റെ അമ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 25 ന് ചിത്രകാര സംഗമം നടത്തുന്നു. മാഹി സ്പോർട്സ് ക്ലബ്ബിൻ്റെയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെയും സഹകരണത്തോടെ കേരള സാഹിത്യ അക്കാദമിയാണ് പരിപാടികൾ നടത്തുന്നത്.
മാഹി ടാഗോർ പാർക്കിലും പുഴയോര നടപ്പാതയിലുമായി നടക്കുന്ന ചിത്രകാര സംഗമത്തിൽ 25-ഓളം ചിത്രകാരന്മാർ പങ്കെടുക്കും. നോവലിലെ കഥാസന്ദർഭങ്ങൾ ആവിഷ്കരിക്കുന്ന ചിത്രകാര സംഗമം ടി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മാഹി ടൌൺ ഹാളിൽ ഉച്ച 1.30 ന് നോവലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇ.വി. രാമകൃഷ്ണൻ, കെ.വി. സജയ് എന്നിവർ പ്രഭാഷണം നടത്തും. 3.30 ന് നോവലിൻ്റെ 50 വർഷങ്ങൾ ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post